സുന്ദര്‍ സി സംവിധാനം ചെയ്യുന്ന വന്‍ ബജറ്റ് ചിത്രമാണ് സംഘമിത്ര. ചിത്രത്തിലെ നായികയായി പലരെയും പറ‍ഞ്ഞു കേട്ടിരുന്നു. ശ്രുതി ഹാസന്‍, നയന്‍താര അങ്ങനെ പലരും. എന്നാല്‍ ഇപ്പോള്‍ അക്കാര്യത്തില്‍ തീരുമാനമായി എന്നാണ് പുതിയ വാര്‍ത്ത. ദിശ പഠാനിയായിരി്കകും നായികയെന്നതാണ് പുതിയ വാര്‍ത്ത.

ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ഒരുക്കുക. ഇരുപത്തിയഞ്ചുകാരിയായ ദിശ തെലുങ്ക് സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് ചില ഹിന്ദി സിനിമകളിലും അഭിനിയിച്ചു. ജയം രവി, ആര്യ എന്നിവരാണ് സിനിമയില്‍ നായകന്‍‌മാരായി എത്തുക.