മോഹന്‍ലാല്‍ ഹിറ്റായി, സുരേഷ് വാരനാടിന് ഇനി സന്തോഷ് ട്രോഫി

സുരേഷ് വാരനാട് തിരക്കഥയെഴുതുന്ന പുതിയ സിനിമയാണ് സന്തോഷ് ട്രോഫി. സുരേഷ് വാരനാട് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.

ജീവിതത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട സന്തോഷ് മേടിച്ച ട്രോഫികളുടെ കഥ എന്നാണ് സിനിമയെ കുറിച്ച് സുരേഷ് വാരനാട് പറയുന്നത്. പ്രിയദര്‍ശന്റെ സംവിധാനസഹായിയായ രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ അഭിനേതാക്കളുടെ കാര്യം പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാല്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആണ് സുനീഷ് വാരനാട്.