ബോളിവുഡ്​ താരങ്ങളായ സണ്ണി ഡിയോളും ഡിംപിൾ കപാഡിയയും ലണ്ടനിൽ ഒന്നിച്ച്​ കറങ്ങുന്നതി​ന്‍റെ വീഡിയോ വൈറലായി. സിനിമാ നിരൂപകനായ കമാൽ ആർ ഖാൻ ആണ്​ വീഡിയോ ഷെയർ ചെയ്​തത്​. സണ്ണി ഡിയോളും ഡിംപിൾ കപാഡിയയും അവരുടെ അവധിക്കാലം ഒന്നിച്ച്​ ആസ്വദിക്കുന്നു, ഇരുവരെയും സുന്ദരമായ ഇണകളെ പോലെ തോന്നിക്കുന്നു എന്ന ട്വീറ്റോടെയായിരുന്നു പോസ്​റ്റിങ്​. ഇരുവരും കൈ​കോർത്തിരുന്ന്​ സംസാരിക്കുന്നതാണ്​ വീഡിയോ.

ശ്രേയസ്​ ടൽപേഡ്​ സംവിധാനം ചെയ്​ത കന്നി ചിത്രമായ പോസ്​റ്റർ ബോയ്​സിൽ സഹോദരൻ ബോബി ഡി​യോളിനൊപ്പം സണ്ണി അടുത്തിടെ അഭിനയിച്ചിരുന്നു. 2015ൽ പുറത്തിറങ്ങിയ വെൽക്കം ബാക്ക്​ ആണ്​ ഡിംപിൾ അവസാനം അഭിനയിച്ച ചിത്രം. നേരത്തെ നടൻ രാ​ജേഷ്​ ഖന്നയെ ഡിംപിൾ വിവാഹം ചെയ്​തിരുന്നു. അതിൽ അവർക്ക്​ ട്വിങ്കിൾ, റിങ്കിൾ എന്നീ പേരുകളിൽ രണ്ട്​ പെൺകുട്ടികൾ ഉണ്ട്​.

സണ്ണിഡി​യോളും ഡിംപിളും അഞ്ച്​ ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ചിട്ടുണ്ട്​. മൻസിൽ മൻസിൽ (1984), അർജുൻ (1985), ആഗ്​ ക ഖോല (1989), നരസിംഹ(1991), ഗുണ(1993) എന്നിവയിൽ ആണ്​ ഇവർ ഒന്നിച്ച്​ അഭിനയിച്ചത്​.

വീഡിയോ പോസ്റ്റ് ചെയ്ത കെആര്‍കെക്ക് എതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമാണിതെന്നാണ് പ്രധാനവിമര്‍ശനങ്ങളിലൊന്ന്.

വീഡിയോ കാണാം

Scroll to load tweet…