മൂന്ന് മക്കളാണ് സണ്ണിക്കും ഭര്‍ത്താവ് ഡാനിയേല്‍ വെബറിനും

മുംബൈ: ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തിയ സണ്ണി ലിയോണിന്‍റെ മനസ് മൊത്തം അമേരിക്കയിലെ ലോസ്ഏഞ്ചല്‍സിലാണ്. 36 കാരിയായ സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും തങ്ങളുടെ മൂന്നുമക്കളും അവിടെയാണ്. സണ്ണിക്കും ഭര്‍ത്താവിനും മൂന്ന് മക്കളാണുള്ളത്. ഇരട്ടകളായ അഷറും നോഹും പിന്നെ നിഷയും.

സ്വയം അഭിനന്ദിക്കാന്‍ താല്‍പ്പര്യമില്ലെന്നും പക്ഷേ ഞാനും ഡാനിയേലും നന്നായി കാര്യങ്ങള്‍ മാനേജ് ചെയ്യുന്നുണ്ടെന്നുമാണ് കുട്ടികളുടെ ഡയപ്പര്‍ മാറ്റുന്ന അനുഭവത്തെക്കുറിച്ചും അമ്മയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ സണ്ണി പറഞ്ഞത്. സാഹസികത നിറഞ്ഞ ഒരു യാത്രയാണ് മാതാപിതാക്കളായതോടെ തനിക്കും ഡാനിയേലിനും.

നവജാതശിശുക്കളെ പരിപാലിച്ചുള്ള മുന്‍പരിചയം തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇല്ല. നിഷയെ ദത്തെടുക്കുന്നത് അവള്‍ക്ക് 21 മാസം പ്രായമുള്ളപ്പോളാണ്. കുട്ടികളുടെ ശൈശവകാലം എന്നത് തങ്ങള്‍ക്ക് പുതുമയുള്ളതാണ്. എന്നാല്‍ എല്ലാ ദിവസവും പുതിയതായി എന്തെങ്കിലും തങ്ങള്‍ കണ്ടെത്തുന്നെന്നും സണ്ണി പറഞ്ഞു. ഒരു അച്ഛനെന്ന നിലയില്‍ ഡാനിയേല്‍ വളരെ ആക്റ്റീവാണെന്നും സണ്ണി പറഞ്ഞു.