കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ സണ്ണി ലിയോണെ കാണാന്‍ വന്‍ജനക്കൂട്ടം എത്തിയത് വലിയ വാര്‍ത്തയായിരുന്നു. സണ്ണിയെ കാണാന്‍ എത്തിയ ജനക്കൂട്ടത്തെ വിമര്‍ശിച്ചു നിരവധി പേര്‍ രംഗത്ത് എത്തിരുന്നു. ഇന്നാല്‍ വിമര്‍ശിച്ചവര്‍ക്കു സണ്ണി ലിയോണ്‍ തന്നെ മറുപടി നല്‍കുന്നു. ഒരു സ്വകാര്യ ചാറ്റ് ഷോയ്ക്കിടയിലാണു നടിയുടെ പ്രതികരണം. 

തന്നെ കാണാന്‍ എത്തിയവരെ കളിയാക്കിയവരോടും ചീത്ത പറഞ്ഞവരോടും ആദ്യം ദേഷ്യമാണു തോന്നിയത്. എന്നാല്‍ ആ ജനക്കൂട്ടം തനിക്ക് തല്‍കിയത് സ്നേഹവും ബഹുമാനവുമായിരുന്നു. അവര്‍ ഒരിക്കല്‍ പോലും ആക്രമാസക്തരായില്ല. തനിക്കെതിരെ ഒരു മോശം കമന്റ് പോലും പറഞ്ഞില്ല. അവര്‍ വലിയ സന്തോഷത്തിലായിരുന്നു എന്നും സണ്ണി ചാറ്റ് ഷോയില്‍ പറഞ്ഞു.