മുംബൈ: സണ്ണി ലിയോൺ മലയാളത്തിലേക്ക് എന്ന വാര്‍ത്ത കുറച്ചുകാലമായി സിനിമ രംഗത്ത് നിലനില്‍ക്കുന്നുണ്ട്. രംഗീല എന്ന സിനിമയിൽ പ്രധാന വേഷത്തിൽ സണ്ണി ലിയോൺ എത്തുമെന്ന് ഔദ്യോഗികമായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ ഒരു ഐറ്റം ഡാൻസിനായി സണ്ണി എത്തുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തയും കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
 
ഇതേ സമയമാണ് പുതിയ വാര്‍ത്ത വരുന്നത്. മലയാളത്തിൽ നിന്ന് ഒരു സിനിമ ഓഫറുമായി സണ്ണിയെ സമീപിച്ച അണിയറപ്രവർത്തകരോട് സണ്ണി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മലയാളത്തിൽ നിന്ന് ഒരു പ്രമുഖ സംവിധായകനും നിർമ്മാതാവും ഒരു സിനിമയുടെ ചർച്ചക്കായി സമീപിച്ചപ്പോൾ “ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പറ്റുമോ?” എന്ന് സണ്ണി ലിയോൺ ചോദിച്ചുവത്രെ.
 
സിനിമ മേഖലയിൽ ധാരാളം ആരാധകരുള്ള താരമാണ് മോഹൻലാൽ എന്നും, മികച്ച നടനാണെന്നും അറിഞ്ഞ് തന്നെയാണ് സണ്ണി ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോർട്ട്. സണ്ണി ലിയോൺ നേരിട്ട ഈ കാര്യം ചോദിച്ചപ്പോൾ ഞെട്ടി പോയെന്നുമാണ് ആ നിർമ്മാതാവ് ഇതിനെകുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞു.