മുംബൈ: ആരാധകരുടെ കാര്യത്തില്‍ മറ്റേതൊരു ബോളിവുഡ് താരത്തേക്കാളും പിന്നിലല്ല സണ്ണി ലിയോണി. ആരാധകര്‍ അത്ര കണ്ട് ഉണ്ട് സണ്ണിക്ക്. ആരാധകരുടെ സ്നേഹം മൂലം പുറത്ത് ഇറങ്ങി നടക്കാന്‍ പല താരങ്ങളും മടിക്കാറുണ്ട്. എന്നാല്‍ മറ്റ് താരങ്ങളേ പോലെയായിരുന്നില്ല സണ്ണിയുടെ ജീവിതം. ജിവന്‍ നഷ്ടപ്പെടുമോ എന്ന് ഭയന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച് ചില നാളുകള്‍ ഉണ്ട് സണ്ണിയുടെ ജീവിതത്തില്‍. ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ച് സണ്ണി സംസാരിച്ചത് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്.

തന്‍റെ ജീവനെടുക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ഭീക്ഷണിപ്പെടുത്തിയ ഒരാളെ കുറിച്ചാണ് സണ്ണി പറഞ്ഞത്. പങ്കാളി ഡാനിയേല്‍ വെബ്വര്‍ വിദേശത്തായിരുന്നു. സണ്ണി വീട്ടില്‍ തനിച്ചും. എല്ലാ ദിവസവും സണ്ണിയുടെ വീടിന്‍റെ വാതിലില്‍ അയാള്‍ ഇടിക്കും. പിന്നീട് കൂട്ടുകാരും ചേര്‍ന്നു അയാളുടെ ഭീക്ഷണിക്കൊപ്പം. തുടര്‍ന്ന് മോശം ദിനങ്ങളെ മറികടന്നത് വീട് മാറ്റത്തിലൂടെയാണെന്നും അതിന് മുമ്പ് നിരന്തരം ഉപദ്രവം ഉണ്ടായപ്പോള്‍ വീട്ടില്‍ ക്യാമറ വച്ചിരുന്നതായും സണ്ണി പറയുന്നു. എന്നാല്‍ ഇപ്പോഴും ആ ദിവസങ്ങളിലെ ഭീകരത വേട്ടയാടാറുള്ളതായും സണ്ണി പറയുന്നു.