ഇരട്ടക്കുട്ടികളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോൺ. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് 21 മാസമുളള ഒരു പെണ്‍കുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ദത്തെടുത്തത്. അതിന് പിന്നാലെയാണ് വാടകഗര്‍ഭത്തിലൂടെ രണ്ട് ആണ്‍കുട്ടികളെ കൂടി ഇരുവര്‍ക്കും കിട്ടിയത്. അഷര്‍ സിങ് വെബര്‍, നോഹ സിങ് വെബര്‍ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

 

 

ഭര്‍ത്താവ് ഡാനിയല്‍ വെബറും മൂന്ന് കുട്ടികളും അടങ്ങുന്ന  തന്‍റെ കുടുംബ ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്‍റെ ഏറെ നാളത്തെ ആഗ്രഹം സാഫല്യമായി എന്നായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ താരം കുറിച്ചത്.