ദില്ലി: മകൾ നിഷയുടെ ജന്മദിനാഘോഷം അമേരിക്കയിലെ ഡിസ്​നിലാന്‍റില്‍ കുടുംബത്തിനൊപ്പം ‘തകർക്കുന്ന’ ചിത്രം പങ്കുവെച്ച്​ സണ്ണിലിയോൺ. ഭർത്താവ്​ ഡാനിയൽ വെബറിനെയും കൂട്ടിയാണ്​ താരം അമേരിക്കയിലെ കൗതുക നഗരത്തിൽ എത്തിയത്​. ഇൻസ്​റ്റാഗ്രാമിലൂടെയാണ്​ ജന്മദിനാഘോഷ ചിത്രം താരം പങ്കുവെച്ചത്​.

A post shared by Sunny Leone (@sunnyleone) on

എ​ന്‍റെ എല്ലാ സ്വപ്​നങ്ങളും പൂവണിയുന്നു എന്ന കുറി​പ്പോടെയാണ്​ സണ്ണിലിയോൺ ഫോട്ടോ പോസ്​റ്റ്​ ചെയ്​തത്​. നേരത്തെ അവധി ആഘോഷിക്കാൻ പോകുന്ന ചിത്രം പങ്കുവെച്ചതിലും നിഷയുണ്ടായിരുന്നു. നിഷ ഞങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം യാത്രപോകുന്നു എന്നായിരുന്നു ചിത്രത്തിന്​ കുറിപ്പ്​. ആവേശകരമായ യാത്രയായിരുന്നുവെന്ന്​ സണ്ണി തന്നെ പിന്നീട്​ പ്രതികരിച്ചു.

A post shared by Sunny Leone (@sunnyleone) on

മകളുടെ ജന്മദിനം അരിസോണയിൽ ആഘോഷിക്കുന്നതി​ന്‍റെ ചിത്രം ആരാധകർ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചതോടെ വൈറലായി മാറുകയും ചെയ്​തു.2012ലാണ്​ സണ്ണി ലിയോണും ഡാനിയൽവെബറും വിവാഹിതരായത്​. 21 മാസം മാത്രം പ്രായമായപ്പോഴാണ്​ നിഷയെ മഹാരാഷ്​ട്രയിലെ ലാത്തൂരിലെ അനാഥാലയത്തിൽ നിന്ന്​ ഇരുവരും ചേർന്ന്​ ദത്തെടുത്തത്​.

A post shared by All Most Famous (@__allmostfamous__) on