മുംബൈ: മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ ഓരോ ചലനങ്ങളും ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുക്കാറുമുണ്ട്. മകളെ ദത്തെടുത്തത് മുതല്‍ നിഷ വെബ്ബറും ക്യാമറക്കണ്ണുകള്‍ക്ക് പ്രിയപ്പെട്ടവളായി മാറി. എന്നാല്‍ തന്‍റെ മകളുടെ ചിത്രങ്ങള്‍ ഫോട്ടാഗ്രാഫര്‍മാര്‍ പകര്‍ത്തുന്നതിനോട് സണ്ണി വളരെ ശക്തമായി തന്നെ പ്രതികരിച്ചു ഈയടുത്ത്. ഇന്ത്യഡോട്ട് കോം എന്ന വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച വാര്‍ത്ത വന്നത്. 

മുംബൈയിലാണ് സംഭവം. തന്‍റെ പങ്കാളിയുടേയും മകളുടേയും കൂടെ നടന്നുവരികയായിരുന്ന സണ്ണിയെ പതിവ് പോലെ ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കാന്‍ തുടങ്ങി. എന്നാല്‍ തന്‍റെ മകളുടെ ചിത്രങ്ങളാണ് ഫോട്ടോഗ്രാഫഴേസ് എടുക്കുന്നത് എന്നറിഞ്ഞ സണ്ണി മകളുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുപ്രായത്തിലെ മകളെ ക്യാമറകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന്‍റെ നീരസം സണ്ണി വ്യക്തമായി തന്നെ പ്രകടിപ്പിച്ചു.

മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില് നിന്നാണ് നിഷയെ സണ്ണിയും ഡാനിയേലും സ്വന്തമാക്കുന്നത്. ദത്തെടുത്ത അന്ന് മുതല്‍ സണ്ണിയുടെ പിറകേയെന്ന പോലെ നിഷയുടെ പിറകേയുമാണ് ഫോട്ടോഗ്രാഫര്‍മാര്‍.