Asianet News MalayalamAsianet News Malayalam

സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തുന്നു

sunny leone in kerala
Author
First Published Jul 28, 2017, 6:04 PM IST

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തുന്നു. ഒരു പ്രമുഖ ഫോണ്‍ റീട്ടെയില്‍ ശൃംഖലയുടെ ഷോറൂമിന്‍റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസത്തിലാണ്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ -  ബി. ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനില്‍ ഒരു ഐറ്റം ഡാന്‍സുമായി എത്തും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡില്‍ താരമാകുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സണ്ണി. 

എന്നാല്‍ ഇതുവരെ മലയാള ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ല. ജിസം 2 എന്ന ചിത്രത്തിലൂടെ ബോളീവുഡിലെത്തിയ താരം നേരത്തെയും കേരളത്തില്‍ എത്തിയിരുന്നു. ഷാരുഖാന്റെ റായിസിലാണ് അവസാനമായി രംഗത്തുവന്നിരുന്നത്.

Follow Us:
Download App:
  • android
  • ios