മുംബൈ: ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉൾപ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയിൽ നടി സണ്ണി ലിയോണും ഇടംപിടിച്ചു. വ്യവസായികൾ, എൻജിനീയർമാർ, കായിക താരങ്ങൾ, സംരംഭകർ, ഫാഷൻ ഐക്കണുകൾ, കലാകാരികൾ എന്നിവർ മുഖ്യസ്‌ഥാനം അലങ്കരിക്കുന്ന പട്ടികയിലാണ് സണ്ണിയും ഇടംപിടിച്ചിരിക്കുന്നത്. ഗൗരി ചിന്ദർകർ, മല്ലിക ശ്രീനിവാസൻ, നേഹ സിംഗ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യൻ വനിതകൾ.

2011ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയാർജിച്ച സണ്ണി ലിയോൺ, പൂജ ഭട്ടിന്റെ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു വർഷത്തിലേറെയായി ബോളിവുഡിലെ നിറസാന്നിധ്യമാണ് സണ്ണി ലിയോൺ.