ബോളിവുഡ് താരം സണ്ണിലിയോണ്‍ തെന്നിന്ത്യയിലേക്ക് എത്തുന്ന ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ താരം തെന്നിന്ത്യയിലേക്കെത്താന്‍ ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ബാഹുബലി പരമ്പരയിലെ ചിത്രങ്ങള്‍ക്കായി അനുഷ്‌ക ഷെട്ടി വാങ്ങിയ പ്രതിഫലത്തേക്കാള്‍ കൂടുതലാണ് സണ്ണി ചോദിച്ചിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.
3.25 കോടിയാണ് സണ്ണിലിയോണ്‍ ചോദിച്ചിരിക്കുന്ന പ്രതിഫലം. ബാഹുബലിയില്‍ അനുഷ്‌കയ്ക്ക് 2.5 കോടിയായിരുന്നു പ്രതിഫലം. സണ്ണിയുടെ ഡിമാന്‍ഡില്‍ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടിയെങ്കിലും താരം ആവശ്യപ്പെട്ട തുക നല്‍കാമെന്ന തീരുമാനത്തിലാണ് നിര്‍മാതാക്കള്‍.
തെന്നിന്ത്യയില്‍ വലിയ ആരാധകരാണ് സണ്ണിലിയോണിനുള്ളത്. 18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രാജകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സണ്ണിയുടെ സിനിമ ഒരുങ്ങുന്നത്. ഇതിനായി പരിശീലനത്തിനാണന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
