കനേഡിയന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളീവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ സ്ഥാനമുറിപ്പിച്ച സണ്ണി പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു.  

കനേഡിയന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളീവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ സ്ഥാനമുറിപ്പിച്ച സണ്ണി പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു. ഭര്‍ത്താവ് ഡാനിയലിനൊപ്പം കുടുംബ ജീവിതം നടത്തുകയാണ് സണ്ണിയിപ്പോള്‍. പോണ്‍ വീഡിയോ രംഗത്തേക്ക് കടന്നു വന്നതിനെ കുറിച്ചും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ ഈ രംഗത്തേക്ക് കടന്നുവരാനുണ്ടായ സാഹചര്യവും സണ്ണി ലിയോണ്‍ തുറന്നു പറയുകയാണ്.

തന്‍റെ വഴി താന്‍ തന്നെയാണ് തിരഞ്ഞെടുത്തത്. അതില്‍ ഖേദവുമില്ല. ഭര്‍ത്താവും തന്‍റെ കൂടെ പോണ്‍ മേഖലയിലേക്ക് വരികയായിരുന്നു. ഡാനിയല്‍ വെബ്ബറുമായി പ്രണയത്തിലായ സമയത്ത് താന്‍ മറ്റുള്ളവരുടെ കൂടെ പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നത് വെബ്ബറിന് ഇഷ്ടമല്ലായിരുന്നു. അതിനാലാണ് വെബ്ബറും എന്‍റെ കൂടെ ഇന്‍ഡസ്ട്രിയിലേക്കെത്തിയത്. തുടര്‍ന്ന് ഞങ്ങള്‍ ഒരുമിച്ചാണ് പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്. താന്‍ ഒപ്പുവച്ചിരുന്ന കരാറുകള്‍ തീര്‍ക്കാന്‍ ഡാനിയലായിരുന്ന സഹായിച്ചത്.

ദീര്‍ഘ കാലമായുള്ള ബന്ധമായിരുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. പരസ്പരം മനസിലാക്കാന്‍ അങ്ങനെയാണ് സാധിച്ചത്. മറ്റുള്ളവരുമായി അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍ അദ്ദേഹവും ഇന്‍ഡസ്ട്രിയിലേക്ക് വരികയും ഞങ്ങള്‍ ഒരു കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആദ്യം കണ്ടപ്പോള്‍ തന്നെ ഡാനിയലിനോട് ഇഷ്ടം തോന്നി. ഡാനിയലിന്‍റെ സുഹൃത്ത് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. വേഗാസില്‍ കണ്ടപ്പോള്‍ പരസ്പരം ഇഷ്ടപ്പെട്ടു. ഡാനിയല്‍ എന്‍റെ ഈ മെയില്‍ ഐഡിയും ഫോണ്‍ നമ്പറും സൂത്രത്തില്‍ കൈക്കലാക്കിയിരുന്നു. ആദ്യകാലത്ത് കൂടുതലൊന്നും ഫോണില്‍ സംസാരിക്കാറില്ലായിരുന്നു. പക്ഷെ ഈമെയിലില്‍ ബന്ധം തുടര്‍ന്നു.

ആദ്യമായി ഡേറ്റിങ്ങിനെത്തിയപ്പോള്‍ ഞാന്‍ വൈകിയാണ് എത്തിയത്.അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അമ്മ മരിച്ചപ്പോള്‍ എനിക്കും കുടുംബത്തിനും മാനസികമായ പിന്തുണ നല്‍കിയത് ഡാനിയേലായിരുന്നു. ഡാനിയല്‍ പിന്നീട് ഒരിക്കല്‍ പ്രണയഭ്യര്‍ഥന നടത്തിയത് ഇപ്പോള്‍ നടന്നതുപോലെയാണ് തോന്നുന്നത്. എന്‍റെ റിങ് ഇടാന്‍ ഒരു പെട്ടി ഡാനിയല്‍ സമ്മാനിച്ചു. അതിന് ശേഷം നിനക്ക് ഞാന്‍ വേറെ മോതിരം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്ന് എനിക്ക് സന്തോഷം അടക്കാനായില്ല. അത് ഞാന്‍ ആഗ്രഹിച്ചതായിരുന്നു എന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജാണ് സണ്ണി ലിയോണി‍ന്റെ വാക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോസ്റ്റ് സണ്ണി ലിയോണിന്‍റെ പേജില്‍ ടാഗ് ചെയ്താണ് ഹ്യൂമന്‍സ് ഓഫ് ബോംബെ കുറിപ്പ് പങ്കുവയ്ക്കുന്നത്.