വിവാദങ്ങള്‍ കൊണ്ടും മസാലച്ചിത്രങ്ങളിലെ പതിവ് സാനിധ്യം കൊണ്ടും ബോളീവുഡിനെ അടുത്തകാലത്ത് ഇളക്കിമറിച്ച നടിയാണ് സണ്ണി ലിയോണ്‍. എന്നാല്‍ ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം റയീസില്‍ ലൈലാ ഓ ലൈലാ എന്ന ഐറ്റം സോങ്ങിനു ചുവടുവച്ചത് സണ്ണിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു.

ഏതായാലും ഷാരൂഖിനെക്കുറിച്ച് സണ്ണിക്ക് നല്ലതുമാത്രമേ പറയാനുള്ളൂ. റയീസിന്‍റെ ചിത്രീകരണ സമയത്ത് ഷാരൂഖിനും കുടുംബത്തിനുമൊപ്പം സണ്ണി ചിലവിഴിച്ചിരുന്നു. ഷാരൂഖിന്‍റെ മൂന്നുകുട്ടികളെ പരിചയപ്പെടാന്‍ കഴിഞ്ഞത് മധുരമുള്ള അനുഭവമാണെന്ന് സണ്ണി പറയുന്നു. പ്രത്യേകിച്ചും മൂന്നുവയസ്സുകാരന്‍ അബ്റാം ഖാനെ. അദ്ഭുതപ്പെടുത്തുന്ന തരത്തില്‍ ആത്മാര്‍പ്പണമുള്ള ഒരു പിതാവാണ് ഷാരൂഖെന്നും സണ്ണി സാക്ഷ്യപ്പെടുത്തുന്നു.