മറ്റ് താരങ്ങളെ അപേക്ഷിച്ച് രേണുവിന് ജാഡകളില്ലെന്നും ഏൽപ്പിക്കുന്ന ജോലികളിൽ നൂറുശതമാനം ആത്മാർത്ഥത കാണിക്കുന്ന പ്രൊഫഷണലാണെന്നും പൂജ പറയുന്നു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് രേണു സുധി. കൊല്ലം സുധിയുടെ വിയോഗ ശേഷം അഭിനയരംഗത്തേക്ക് എത്തിയ രേണു ഇന്ന് ഉദ്ഘാടനങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി തിരക്കിലാണ്. അടുത്തിടെയാണ് പ്രമോഷൻ വഴിയും ബിഗ് ബോസിലൂടെയും മറ്റും സമ്പാദിച്ച പണം കൊണ്ട് രേണു ഒരു കാർ സ്വന്തമാക്കിയത്.
ഇപ്പോളിതാ രേണുവിന്റെ തന്റെ ബ്യൂട്ടി സലൂണിന്റെ ഉദ്ഘാടനത്തിനു കൊണ്ടുവന്ന അനുഭവം പങ്കുവെയ്ക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ പൂജ. വലിയ സെലിബ്രിറ്റികളെ കൊണ്ടുവരുന്നതിനേക്കാൾ നല്ല അനുഭവമാണ് രേണു സുധിയെ കൊണ്ടുവന്നപ്പോൾ തോന്നിയതെന്ന് പൂജ പറയുന്നു.
''വലിയ സെലിബ്രിറ്റികളെ കൊണ്ടുവരുന്നതിനേക്കാൾ നല്ലതായിട്ടാണ് രേണു സുധിയെ കൊണ്ടുവന്നപ്പോൾ തോന്നിയത്. സത്യം പറഞ്ഞാൽ അവർ ഭയങ്കര പാവമാണ്. നല്ല കമ്പനിയാണ്. ആദ്യം ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടെങ്കിൽ കൂടിയും രേണു നല്ല കമ്പനിയാണ്. വൈബാണ്. ജാഡയൊന്നും ഇല്ല. കാര്യങ്ങളെല്ലാം നന്നായി ചെയ്യും. കൂളായിട്ട് സംസാരിക്കും.
രേണുവിനുള്ള മറ്റൊരു പോസിറ്റീവ് കൂടിയുണ്ട്. ഒരുപാട് സെലിബ്രിറ്റികളെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അറിയാം. പക്ഷേ, രേണുവിൽ ഒരു വ്യത്യാസമുണ്ട്. നമ്മുടെ ഒരു കാര്യത്തിന് വേണ്ടി അവരെ കൊണ്ട് വന്ന് കഴിഞ്ഞാൽ അതിപ്പോൾ പ്രമോഷനോ മറ്റ് എന്തുമോ ആകാം. ഏത് കാര്യത്തിന് വേണ്ടിയാണോ വന്നത് അതിന് വേണ്ടി നൂറ് ശതമാനവും കൊടുത്ത് രേണു നിൽക്കും. നമുക്ക് വരുന്ന ഗസ്റ്റുകൾക്ക് എന്റർടെയ്ൻമെന്റ് കൊടുക്കാനാണെങ്കിൽ കൂടിയും രേണു നല്ല വൈബാണ്. ആദ്യം കാണുമ്പോൾ നോർമൽ ഒരാളെപ്പോലെ സംസാരിക്കും. പക്ഷേ, സ്റ്റേജിൽ കയറി കഴിഞ്ഞാൽ ഭയങ്കര വൈബാണ്. അവിടെയുള്ളവർക്കെല്ലാം ഒരു പോസിറ്റീവ് എനർജി കൊടുക്കും'', ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


