ബംഗളുരു: പുതുവത്സര രാവില്‍ ബംഗളുരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ ചുവടുവയ്ക്കാന്‍ താനെത്തില്ലെന്ന് വ്യക്തമാക്കി സണ്ണി ലിയോണ്‍. താരമെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നതടക്കമുള്ള ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് താന്‍ പങ്കെടുക്കില്ലെന്ന സണ്ണിയുടെ ട്വീറ്റ്.

ബാഗ്ലൂര്‍ പൊലീസ് തനിയ്ക്കും ഒപ്പം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്ന് പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്നാണ് സണ്ണി ട്വീറ്റ് ചെയ്തത്. എല്ലാവര്‍ക്കും സുരക്ഷിതവും സന്തോഷവുമുള്ള പുതുവത്സര ആശംസകളും താരം നേര്‍ന്നു. 

Scroll to load tweet…

ഇന്ത്യന്‍ സംസ്‌കാരത്തിന് യോചിക്കാത്തതാണ് സണ്ണിനൈറ്റെന്ന് ആരോപിച്ച് കന്നഡ രക്ഷണ വേദികെ യുവസേന സംഘടിപ്പിച്ച പ്രക്ഷോഭത്തെ തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചത്.