മുംബൈ: സിനിമ രംഗത്ത് താരമാകും മുന്‍പ് ഒരു പോണ്‍ താരമായിരുന്നു സണ്ണിലിയോണ്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ സണ്ണിലിയോണിനെ സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ എത്തുന്ന നിര്‍മ്മാതാക്കളും സംവിധായകരും പുലിവാല്‍ പിടിച്ചപോലെയാണ്. ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ പ്രതിഫലം താരത്തിന് പ്രശ്നമല്ല, പക്ഷെ സഹതാരങ്ങളുടെ എച്ച്ഐവി/എയ്ഡ്സ് ടെസ്റ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്.

സണ്ണിയുടെ ആദ്യചിത്രമായ ജിസം 2 വില്‍ അവരോടൊപ്പം അഭിനയിച്ച ആരുന്ദോയ് സിംഗ്, രണ്‍വീര്‍ ഹുഡ എന്നിവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് അണിയറക്കാര്‍ ചോദിച്ചെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. 

എന്നാല്‍ ഇതിനെക്കുറിച്ച് തുറന്ന് പറയാന്‍ തയ്യാറല്ലെന്നാണ് സണ്ണിലിയോണിന്‍റെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ പറയുന്നത്. ഇപ്പോള്‍ ഒപ്പിട്ട കരാറുകളുടെ ലംഘനമാകും എന്നാണ് വാര്‍ത്തകള്‍ നിഷേധിക്കാതെ ഇദ്ദേഹം പറയുന്നത്.