ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍. അര്‍ബാസ് ഖാനും സണ്ണിലിയോണും ഒന്നിച്ചെത്തിയ ഹിന്ദി ചിത്രം 'തേരാ ഇന്‍തസാര്‍' ആണ് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റിലെത്തിയത്.

ചിത്രത്തിന്‍റെ മികച്ച പതിപ്പാണ് പ്രചരിക്കുന്നത്. എന്നാല്‍ സിനിമ വലിയ രീതിയില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ട്. വ്യാജനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.