മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. സണ്ണിലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് താരം രക്ഷപ്പെട്ടു.
താരത്തിന്‍റെ തന്നെ ട്വീറ്റിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്നും തങ്ങള്‍ സഞ്ചരിച്ച സ്വകാര്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നു വീണെന്നും അത്ഭുതകരമായി രക്ഷപ്പെട്ടെന്നും താരം ട്വീറ്റ് ചെയ്തു. മുംബൈയിലെ വീട്ടിലേയ്ക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
