സണ്ണി ലിയോണിന്‍റെയും ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഈ കൊച്ചു കുഞ്ഞ് നിഷ വെബ്ബറിന് പിന്നാലെ എപ്പോഴും ക്യാമറ കണ്ണുകള്‍ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് ഇരുവരും.

തന്‍റെ മകളുടെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറോട് സണ്ണി അനിഷ്ടം കാണിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തന്‍റെ സുന്ദരി കുഞ്ഞിന് ശിശുദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് നിഷയുമായുള്ള ചിത്രം പിതാവ് ഡാനിയേല്‍ വെിബ്ബര്‍ പങ്കുവച്ചിരിക്കുകയാണ്. 

ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. അങ്ങനെയാണ് ആ ഞായറാഴ്ച അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ച് പോലും ആലോചിക്കാന്‍ വയ്യെന്നും വെബ്ബര്‍ പറയുന്നു. ശിശുദിനാശംസകള്‍ നിഷ കൗര്‍ എന്നാണ് ഡാനിയേല്‍ ചിത്രത്തിന് താഴെ കുറിച്ചത്. 

 ആരുമില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാന്‍ ദൈവം രണ്ട് മാലാഖമാരെ അയ ച്ചു. ഈ ചിത്രം ഈറനണിയിക്കുന്നു, സണ്ണിയേയും നിഷയേയും ലഭിച്ച നിങ്ങള്‍ ഭാഗ്യവാനാണ് എന്നുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.