തിരുവനന്തപുരം: ബാ​ഗ് നഷ്ടപ്പെട്ട യുവാവിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി നടൻ സണ്ണി വെയിനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റെയിൽവേ സ്റ്റേഷനിൽ വച്ച് സർട്ടിഫിക്കറ്റുകൾ മോഷ്ടിക്കപ്പെട്ട യുവാവിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ​ഗുഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദാണ് തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ സർട്ടിഫിക്കറ്റുകൾ മോഷണം പോയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. 

''Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണ്. ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കും.'' എന്നാണ് സണ്ണി വെയിൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടിരിക്കുന്നത്. നിരവധി പേർ ഈ കുറിപ്പ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.