പൃഥ്വിരാജിന്റെ പോസ്റ്റിന് സുപ്രിയയുടെ കമന്റ്, ആശംസകളുമായി താരങ്ങളും!

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആയതിനാലും ആകാംക്ഷകള്‍‌ ഏറെയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഫോണ്ട് വീഡിയോ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജ് ഷെയര്‍ ചെയ്‍ത വീഡിയോ പോസ്റ്റില്‍ താരങ്ങളും ആരാധകരും ആശംസയര്‍പ്പിച്ച് രംഗത്ത് എത്തി. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു കമന്റ് ചെയ്‍തത്.


ചിത്രത്തിന്റെ ടൈറ്റില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ലൂസിഫര്‍ മികച്ച സിനിമയായിരിക്കും എന്നാണ് മോഹന്‍ലാല്‍ തിരക്കഥ വായിച്ചശേഷം പ്രതികരിച്ചത്. അതിന്റെ മേക്കിങിലും കഥ പറയുന്ന രീതിയിലും ഒരുപാട് പ്രത്യേകതകൾ ഉണ്ട്. മഹത്തായ സിനിമയല്ലെങ്കിലും പ്രേക്ഷകരെ എന്റർടെയ്‌ന്‍ ചെയ്യിക്കാന്‍ ലൂസിഫറിനാകും- മോഹന്‍ലാല്‍ പറഞ്ഞു.