ദേശീയ പുരസ്‍കാരം നേടി മലയാളത്തിന് അഭിമാനമായി മാറിയ നടിയാണ് സുരഭി. തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയാണ് സുരഭി.

ജയരാജിന്റെ ഗുല്‍മോഹര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച സമയത്തായിരുന്നു ആ സംഭവം നടന്നത്. കാലടി സര്‍വ്വകലാശാലയില്‍ തന്റെ സീനിയറായി പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥി സിനിമയെ കുറിച്ച് ഒരുപാടുകാര്യങ്ങള്‍ ചോദിച്ചു. അവസാനമാണ് നീ എത്ര പേര്‍ക്ക് കിടന്നുകൊടുത്തിട്ടുണ്ടെന്ന് അയാള്‍ ചോദിച്ചത്. ചോദ്യം കേട്ടപ്പോള്‍, വേണം എന്ന് വച്ചിട്ടില്ല, ഒറ്റ ഒരെണ്ണം പൊട്ടിച്ചു എന്നും അടികിട്ടി കറങ്ങി വന്നപ്പോള്‍ ഒരു അടി കൂടി കൊടുത്തുവെന്നും സുരഭി പറയുന്നു.

അയാള്‍ ഒരു സിനിമാക്കാരന്‍ ആയിരുന്നില്ലെന്നും സുരഭി പറഞ്ഞു. താന്‍ ഒരു സാദാ പെണ്ണാണ്. സാധാരണക്കാരിയായ ഒരു പെണ്ണിന്റെ അടുത്തേക്ക് ആളുകള്‍ ഏത് തരത്തിലുള്ള ചോദ്യം എറിയുന്നോ അതേ പോലെ തിരിച്ചും എറിയാന്‍ തനിക്ക് കഴിയുമെന്നും സുരഭി പറയുന്നു. സിനിമാക്കാരുമായി ബന്ധം ഉണ്ടാക്കാനോ അവരുടെ നമ്പര്‍ വാങ്ങി അടുത്ത സിനിമയിലേക്ക് വിളിക്കണേ എന്ന് പറഞ്ഞ് കൊഞ്ചിക്കുഴയാനോ താനിക്ക് താല്പര്യമില്ലെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.