സിനിമ കാണാന്‍ ക്ഷണിച്ച് സുരഭി ലക്ഷ്‍മി. ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ തീയേറ്ററില്‍ എത്തി കാണാന്‍ സുരഭി ലക്ഷ്‍മി ഫേസ്ബുക്ക് ലൈവിലൂടെയാണ് ക്ഷണിച്ചത്.

ഒരുപാട് തമാശകളും രസക്കൂട്ടുകളുമൊക്കെയുള്ള സിനിമയായിരിക്കും ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയെന്ന് സുരഭി ലക്ഷ്‍മി പറയുന്നു. ഒരു ഗ്രാമീണപശ്ചാത്തലത്തിലുള്ള രസകരമായ തമാശകള്‍ കൊണ്ട് കോര്‍ത്തിണക്കിയ സിനിമയാണ് ഇത്. ഷൂട്ടിംഗ് സമയത്ത് ബിരിയാണി തിന്ന് ബോധം കെട്ടെന്നും തമാശയായി സുരഭി ലക്ഷ്‍മി പറഞ്ഞു.

കിരണ്‍ നാരായണന്‍ ആണ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ ബിരിയാണി നേര്‍ച്ചയും അതിനോട് അനുബന്ധിച്ചുള്ള രസകരമായ സംഭവങ്ങളും കൂട്ടിയിണക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ലെന, നെടുമുടി വേണു, വി.കെ. ശ്രീരാമന്‍, മാമുക്കോയ, സുനില സുഗത, ജോജു ജോരജ്ജ്, ഭഗത് മാനുവല്‍, ശശി കലിംഗ, വിനോദ് കോവൂര്‍, പ്രദീപ് കോട്ടയം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, ലാല്‍, ഭാവന എന്നിവര്‍ അതിഥി താരങ്ങളായും എത്തുന്നുണ്ട്.