ദില്ലി: 64-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Scroll to load tweet…

റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയും പ്രത്യേക ജൂറി പരാമര്‍ശം നേടിയ മോഹന്‍ലാലും പുരസ്‌കാരം ഏറ്റുവാങ്ങി. ഈ വര്‍ഷത്തെ ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാര ജേതാവ് കെ. വിശ്വനാഥിനും പുരസ്‌കാരം സമ്മാനിച്ചു.