'ശിവനേ എന്റെ ശിവനേ'; സുരാജ് പാടുന്നു

First Published 7, Mar 2018, 9:48 PM IST
SURAJ SING SONG FOR Kuttanpillayude Sivarathri
Highlights
  • സുരാജ് വെഞ്ഞാറമൂട് പാടിയ ശിവനേ എന്റെ ശിവനേ
  • സംഗീതം സയനോര ഫിലിപ്പ്

സുരാജ് വെഞ്ഞാറമൂട് പാടിയ ശിവനേ എന്റെ ശിവനേ ഗാനം പുറത്തിറങ്ങി. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലാണ് സുരാജ് പാട്ട് പാടിയിരിക്കുന്നത്. ഗായിക സയനോര ഫിലിപ്പ് ആദ്യമായി സംഗീത സംവിധായികയാകുന്ന ചിത്രം കൂടിയാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. നാലു പാട്ടുകളാണ് സിനിമയില്‍ ഉള്ളത്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന പാടുന്ന ഒരു പാട്ടും സിനിമയിലുണ്ട്. നാട്ടൊട്ടുക്ക് പാറനടക്കണേ എന്ന പാട്ട് ജോബ് കുര്യനൊപ്പമാണ് പ്രാര്‍ത്ഥന പാടുന്നത്.  ജോസെലെറ്റ് ജോസഫിന്റെ തിരക്കഥയില്‍ ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആലങ്ങാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റജി നന്ദകുമാറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ബിജു സോപാനം, മിഥുന്‍ രമേശ്, ശ്രിദ്ധ, എന്നിവരും അണിനിരക്കുന്നു.
 

loader