സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായകനായി അഭിനയിക്കുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് സുരാജ് നായകനാകുന്നത്.

ഡൂപ്ലിക്കേറ്റ്, പേരറിയാത്തവര്‍ തുടങ്ങിയ സിനിമകളില്‍ സുരാജ് ഇതിനു മുമ്പ് നായകനായി അഭിനയിച്ചിട്ടുണ്ട്. ഡൂപ്ലീക്കേറ്റ് തീയേറ്ററുകളില്‍ വന്‍ വിജയമായപ്പോള്‍ പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

വെറുതേ ഒരു ഭാര്യ, കാണാകണ്‍മണി, ഭാര്യ അത്ര പോര തുടങ്ങിയവയാണ് അലി അക്ബര്‍ സംവിധാനം ചെയ്‍ത സിനിമകള്‍.