മോഹൻലാലിനെ അധിക്ഷേപിച്ച ബോളിവുഡ് നടനും നിരൂപകനുമായ കമാൽ ആർ ഖാനെതിരെ ആരാധകര്‍ സോഷ്യൽ മീഡിയയിൽ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. കെആർകെയെ വിമർശിച്ച് സംവിധായകരായ ആഷിഖ് അബു, ഒമർ ലുലു, തമിഴ് സൂപ്പർതാരം സൂര്യ എന്നിവരും രംഗത്ത് എത്തി. ഇപ്പോഴിതാ കെആർകെ രൂക്ഷമായി വിമര്‍ശനവുമായി സുരാജ് വെഞ്ഞാറമൂടും ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.
മോഹൻലാലിനെ ചൊറിയാൻ നിന്നാൽ, പൊടിപോലും മലയാളികൾ ബാക്കിവയ്ക്കില്ലെന്ന് സുരാജ് പറയുന്നു. ലാലേട്ടന്‍റെ അഭിനയം കണ്ടുപഠിക്കണമെന്നും എന്നിട്ട് സ്വയം കണ്ണാടി നോക്കി പൊട്ടിക്കരയണമെന്നും അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണമെന്നും സുരാജ് കെആർകെയോട് പരിഹാസരൂപേണ പറയുന്നു.
സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Mr.KRK തന്റെ പ്രായത്തിന്റെ 100 ഇരട്ടിയോ അതിൽ കൂടുതലോ അവാർഡ് അന്തസ്സായി അഭിനയിച്ച് , കഥാപാത്രങ്ങളായ് ജീവിച്ച് വീട്ടിൽ കൊണ്ടുപോയ ഞങ്ങടെ അഹങ്കാരമായ ലാലേട്ടനെ വെറുതെ ചൊറിയാൻ നിക്കല്ലേ , ഞങ്ങൾ മലയാളികളാണ് വീട്ടുകാർക്ക് പൊടി പോലും കിട്ടില്ല ട്ടോ !!! ജാഗ്രതൈ ,
പിന്നെ ഒന്നുകൂടെ പറഞ്ഞോട്ടെ , ആദ്യം മോൻ പോയി ഇരുന്നു ഞങ്ങടെ ലാലേട്ടന്റെ അഭിനയം കണ്ട് പഠിക്ക് , എന്നിട്ട് സ്വയം കണ്ണാടി നോക്കി ഒന്ന് പൊട്ടി കരയണം , അതും കഴിഞ്ഞു സ്വയം കരണം നോക്കി നാലടി കൊടുക്കണം കെട്ടോ ...
കോമാളി എന്ന് ഞാൻ താങ്കളെ വിശേഷിപ്പിക്കുന്നില്ല കാരണം കോമാളിക്കുവരെ അത് നാണക്കേടാണ് .
പ്രതികരിക്കാൻ ഇച്ചിരി ലേറ്റ് ആയി പോയി , ക്ഷമിക്കണം
