ആ ഉമ്മയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‍കാരം: സുരാജ്
അച്ഛന് തന്നെ മോനേ എന്നു വിളിച്ചു കെട്ടിപ്പിടിച്ച് തന്ന ഉമ്മയാണ് തനിക്ക് ഏത് പുരസ്കാരത്തിനെക്കാളും വലുതെന്ന് സുരാജ് വെഞ്ഞാറമൂട്. കപ്പ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.
അച്ഛന് എന്നെ മോനേ എന്നൊന്നും വിളിക്കാറില്ലായിരുന്നു. ഉമ്മ വെച്ചിട്ടില്ലായിരുന്നു. കുട്ടാ എന്ന് വിളിക്കാറ്. സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല അച്ഛന്. ദേശീയ പുരസ്കാരം ലഭിച്ച് വീട്ടിലെത്തിയപ്പോള് അയല്ക്കാരും ബന്ധുക്കളും എല്ലാ വന്നു. കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്തു. ഞാന് അപ്പോള് അച്ഛനെ തെരഞ്ഞു. അപ്രതീക്ഷിതമായി അന്ന് അച്ഛന് മോനേ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് എനിക്ക് ഉമ്മ തന്നു. എനിക്ക് ജീവിതത്തില് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം അതായിരുനനു. ഒരു പുരസ്കാരത്തിനും അത്ര മധുരമില്ല- സുരാജ് പറയുന്നു.
