ബിഗ് ബോസ്സില്‍ ഭക്ഷണത്തെ ചൊല്ലി വീണ്ടും തര്‍ക്കം. മൈദ പഴകിയെന്ന് പറഞ്ഞായിരുന്നു തര്‍ക്കം. ഭക്ഷണം മോശമാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയ അരിസ്റ്റോ സുരേഷും ഷിയാസും തന്നെ ഒടുവില്‍ അടുക്കളയിലും കയറേണ്ടി വന്നു. അങ്ങനെ കൊണ്ടുംകൊടുത്തും രസകരമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ബിഗ് ബോസ് എപ്പിസോഡ്.

വൈകിട്ട് എല്ലാവരും ചേര്‍ന്നായിരുന്നു ഭക്ഷണം ഉണ്ടാക്കിയത്. മൈദ പഴകിപ്പോയെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. ഷിയാസ് ഭക്ഷണം മണത്തുനോക്കുകയും ചെയ്തു. എന്നാല്‍ ഫ്രിഡ്ജില്‍ വെച്ചതുകൊണ്ടാണ് മണമെന്ന് അതിഥി പറഞ്ഞു. അരിസ്റ്റോ സുരേഷ് എല്ലാത്തിനും കുറ്റം പറയുകയാണെന്ന് പറഞ്ഞ് പേളിയും രംഗത്ത് എത്തി. എന്നാല്‍ അരിസ്റ്റോ സുരേഷ് അതിനു ചുട്ടമറുപടി നല്‍കി. നല്ലത് പറയുമ്പോള്‍ സ്വീകരിക്കുന്നതുപോലെ തന്നെ വിമര്‍ശിക്കുമ്പോഴും സ്വീകരിക്കണമെന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ മറുപടി.

അരിസ്റ്റോ സുരേഷിനും ഷിയാസിനും മാത്രമാണ് മണം തോന്നിയതെന്നും കുറ്റം പറയരുതെന്നുമായിരുന്നു പേളി പറഞ്ഞത്. ജോലി ചെയ്‍തു നോക്കെന്നായിരുന്നു അതിഥിയുടെ അഭിപ്രായം. ഒടുവില്‍ അരിസ്റ്റോ സുരേഷും ഷിയാസും അടുക്കളയില്‍ കയറുകയും ചെയ്‍‌തു. അതിനിടിയില്‍ കരയാൻ തുടങ്ങിയ പേളിയെ ശ്രീനിഷ് ആശ്വസിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.