മോഹന്‍ലാലിന്റെ വിജയത്തിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞു സുരേഷ് ഗോപി . മോഹന്‍ലാലിന്റെ മുഖത്തെ കൗതുകമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമെന്നാണ് സുരോഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. പ്രേം നസീര്‍പോലും തിളങ്ങളി നിന്നിരുന്ന കാലത്താണ് മോഹന്‍ലാലും വെള്ളിത്തിരയില്‍ എത്തുന്നത്. അന്നേ അദ്ദേഹത്തിന്റെ മുഖകാന്തിയേക്കുറിച്ചുള്ള പല അഭിപ്രായങ്ങളും ഉയര്‍ന്നിരുന്നെന്നും സുരേഷ് ഗോപി പറയുന്നു. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
മുപ്പത്തൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ തിയറ്ററിലെ ആവേശത്തില്‍ പങ്ക് ചേര്‍ന്ന കോളജ് വിദ്യാര്‍ഥിയായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനൊപ്പം കെട്ടിപ്പിടിച്ച് കിടക്കാനുള്ള അടുപ്പവും ബന്ധവും ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സഹതാരമായും വില്ലനായും മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷങ്ങളെയും ഈ നിമിഷം ഓര്‍ക്കുന്നുവെന്നും ജീവിതത്തില്‍ മറാക്കാന്‍ പറ്റാത്ത നിമിഷങ്ങളായിരുന്നു അതെന്നും സുരേഷ് ഗോപി പറഞ്ഞു. ജോഷി സംവിധാനം ചെയ്ത ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സാണ് ഇരുവരും അവസാനം ഒന്നിച്ച് അഭിനയിച്ച ചിത്രം.
