സൂര്യ നായകനായ എൻജികെ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്‍ക്കുന്നതായി പിന്നീട് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.  സൂര്യ ആരാധകര്‍ക്ക് ആഘോഷമാക്കാവുന്ന ചിത്രമായിരിക്കും എൻജികെ എന്നാണ് കരുതുന്നത്. എന്തായാലും ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്‍തു.

ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുണ്ട്. രാകുല്‍ പ്രീതും സായ് പല്ലവിയുമാണ് നായികമാര്‍. ശെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ സൂര്യ ചെഗുവേര സ്റ്റൈല്‍ തൊപ്പി വച്ചിട്ടുള്ള പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. ദേശീയ സുരക്ഷ ഉദ്യോഗസ്ഥനായിട്ടായിരിക്കും സൂര്യ അഭിനയിക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്.