മുംബൈ: കുല്‍ഭൂഷണ്‍ യാദവ് കേസിനെ ചൊല്ലി ബോളിവുഡ് നടന്‍ സുശാന്ത് സിങും പത്രപ്രവര്‍ത്തകയും തമ്മില്‍ കടുത്ത വാക്‌വാദം. ദിനേജ് വിജയന്‍ സംവിധാനം ചെയ്യുന്ന രാബ്തയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു പത്രപ്രവര്‍ത്തകയുടെ ചോദ്യം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാര പ്രവര്‍ത്തനം ആരോപിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപെപ്പട്ട് കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ പ്രശ്‌നത്തില്‍ എന്താണ് അഭിപ്രായമെന്നായിരുന്നു ട്രെയിലര്‍ ലോഞ്ചിങിനിടെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.

ഈ അവസരത്തില്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ പോരെ എന്ന് സംവിധായകന്‍ മറുപടി പറഞ്ഞപ്പോള്‍, സിനിമക്കാര്‍ക്ക് രാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താല്‍പ്പര്യമില്ലേ എന്നായി പത്രപ്രവര്‍ത്തകയുടെ ചോദ്യം. 

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഇപ്പോള്‍ ഈ വിഷയത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം അഭിപ്രയം പറയാമെന്നും സുശാന്ത് മറുപടി നല്‍കി. ഇതോടെ തര്‍ക്കം കടുക്കുകയായിരുന്നു.