ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറിയ മാനുഷി ചില്ലറാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം. പൂര്‍വകാല ചിത്രങ്ങളും വീഡിയോകളും മീഡിയ ആഘോഷമാക്കുകയാണ്. മുന്‍ ലോകസുന്ദരിയും ബോൡുഡ് താരവുമായ സുസ്മിത സെന്നുമായുള്ള മാനുഷിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോകസുന്ദരി മത്സരിത്തിന് മുമ്പ് വിമാനയാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇരുവരും സംാസാരിക്കുന്നതും ചില ഉപദേശങ്ങള്‍ സുസ്മിത മാനുഷിക്ക് നല്‍കുന്നതുമാണ് ദൃശ്യങ്ങളില്‍. നിങ്ങളിലുള്ള ഏറ്റവും മികച്ചത് നല്‍കുക, ബാക്കി ദൈവത്തിന്റെ കൈയിലാണെന്നും സുസ്മിത ചില്ലറോട് പറയുന്നു. സംസാരത്തിനൊടുവില്‍ എല്ലാ ആശംസകളും നേര്‍ന്നാണ് സുസ്മിത ചില്ലറെ പറഞ്ഞയക്കുന്നത്.
