എഴുത്തുകാരന്‍ സുസ്മേഷ് ചന്ത്രോത്ത് സംവിധായകനാകുന്നു. പത്മിനി എന്ന ചിത്രമാണ് സുസ്മേഷ് ചന്ത്രോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മലയാളിയായ വിഖ്യാത ചിത്രകാരി ടി കെ പത്മിനിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

അനുമോളാണ് ചിത്രത്തിലെ നായികയെ അവതരിപ്പിക്കുന്നത്. ചിത്രകാരന്‍ ടി കലാധരന്റെ കീഴില്‍ ചിത്രകല പഠിച്ചതിനു ശേഷമാണ് അനുമോള്‍ പത്മിനിയാകുന്നത്. പത്മിനിയുടെ ഭര്‍ത്താവായ കെ ദാമോദരനായി സഞ്ജു ശിവറാം വേഷമിടുന്നു. ഇര്‍ഷാദും ചിത്രത്തിലുണ്ട്. ഇടശ്ശേരി ഗോവിന്ദന്‍ നായരായി സി എന്‍ സുമേഷി വേഷമിടുന്നു. ഷാജു ശ്രീധര്‍ മഹാകവി കുഞ്ഞിരാമന്‍ നായരായി അഭിനയിക്കുന്നു. ശ്രീവത്സന്‍ ജെ മേനോനാണ് സംഗീതസംവിധായകന്‍.