ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നായകനാണ് പ്രഭാസ്. ഇപ്പോഴിതാ പ്രഭാസിനോടുള്ള ആരാധന വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദി നടി സ്വര ഭാസ്‍കര്‍. ഹൈദരബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് സ്വര ഭാസ്കര്‍ ഇക്കാര്യം പറഞ്ഞത്.

ബാഹുബലി ഒമ്പത് തവണ കണ്ടിട്ടുണ്ട്. ബാഹുബലി 2 എട്ട് തവണയും. ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിപ്പോയെന്നും സ്വര ഭാസ്‍കര്‍ പറയുന്നു. എന്റെ അച്ഛൻ ആന്ധ്രയില്‍ നിന്നുള്ള ആളാണ്. ഞാൻ തെലുങ്ക് സിനിമകള്‍ ധാരാളം കാണാറുണ്ട്. തെലുങ്ക് സിനിമകളില്‍ അഭിനയിക്കാൻ ആഗ്രഹവുമുണ്ട്. മികച്ച ഒരു തിരക്കഥയ്‍ക്കായി കാത്തിരിക്കുകയാണ്. അങ്ങനെ വന്നാല്‍ അച്ഛനും കുടുംബങ്ങള്‍ക്ക് അത് സന്തോഷകരമായ കാര്യമായിരിക്കുമെന്നും സ്വര ഭാസ്‍കര്‍ പറയുന്നു.