Asianet News MalayalamAsianet News Malayalam

ഐഎഫ്എഫ്ഐയില്‍ മലയാളിക്കേറ്റ അപമാനത്തിനുള്ള മധുരപ്രതികാരം: സജിതാ മഠത്തില്‍

ഐഎഫ്എഫ്ഐയില്‍ മലയാളിക്കേറ്റ അപമാനത്തിനുള്ള മധുരപ്രതികാരമാണ് പ്രധാനപ്പെട്ട രണ്ട് അവാര്‍ഡുകള്‍ നേടിയതിലൂടെ നിറവേറ്റിയതെന്ന് സജിതാ മഠത്തില്‍.

Sweet feeling for humiliation in Malayalees in IFFI Sajitha Madathil
Author
Kozhikode, First Published Nov 29, 2018, 11:41 AM IST

കോഴിക്കോട്: ഐഎഫ്എഫ്ഐയില്‍ മലയാളിക്കേറ്റ അപമാനത്തിനുള്ള മധുരപ്രതികാരമാണ് പ്രധാനപ്പെട്ട രണ്ട് അവാര്‍ഡുകള്‍ നേടിയതിലൂടെ നിറവേറ്റിയതെന്ന് സജിതാ മഠത്തില്‍. ഗോവയില്‍ വച്ച് നടന്ന ഐഎഫ്എഫ്ഐയില്‍ 'നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന്‌ എനിക്കറിയാം, തിരിച്ചുപോകുന്നതാണ്‌ നല്ലത്‌' എന്ന് കേരളത്തില്‍ നിന്നുള്ള സംവിധായകന്‍ കമാല്‍ കെ എമ്മിനോട്‌ മേളയുടെ സംഘാടകരില്‍ ഒരാളായ രാജേന്ദ്ര തലാഖ്‌ പറഞ്ഞതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

മലയാളിക്കേറ്റ ഈ അപമാനത്തിനുള്ള മധുരപ്രതികാരമാണ് ഈമയൗവിന് നടനും സംവിധായകനുമുള്ള അവാര്‍ഡ് ലഭിച്ചതിലൂടെ വീട്ടിയതെന്ന് സജിതാ മഠത്തില്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. 

ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പിലുള്ള ഡാനിഷ്‌ ചിത്രം 'ദി ഗില്‍റ്റി'യുടെ, കലാ അക്കാദമിയില്‍ ഇന്ന്‌ നടന്ന പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം. പ്രദര്‍ശനത്തിന്‌ മണിക്കൂറുകള്‍ മുന്‍പ്‌ ക്യൂ നിന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവര്‍ക്ക്‌ സംഘാടകര്‍ പ്രവേശനം നല്‍കിയതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. ക്യൂവില്‍ നിന്നിട്ടും പ്രവേശനം ലഭിക്കാത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചപ്പോഴായിരുന്നു സംഘാടകരില്‍ ഒരാളായ രാജേന്ദ്ര തലാഖ്‌ മലയാളികള്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയത്‌.

'നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന്‌ എനിക്കറിയാം. തിരിച്ചുപോകുന്നതാണ്‌ നല്ലത്‌' എന്നായിരുന്നു എതിര്‍പ്പുയര്‍ത്തിയവരില്‍ ഉള്‍പ്പെട്ട മലയാളി സംവിധായകന്‍ കമാല്‍ കെ എമ്മിനോട്‌ രാജേന്ദ്ര തലാഖ്‌ പറഞ്ഞത്‌. എന്റര്‍ടെയ്‌ന്‍മെന്റ്‌ സൊസൈറ്റ്‌ ഓഫ്‌ ഗോവയുടെ വൈസ്‌ ചെയര്‍മാനും മേളയുടെ പ്രധാന സംഘാടകരില്‍ ഒരാളുമായ രാജേന്ദ്ര തലാഖിന്റെ പ്രസ്‌താവന മലയാളികളായ ഡെലിഗേറ്റുകളില്‍ വ്യാപക പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. സംഭവത്തില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ സൊസൈറ്റ്‌ ഓഫ്‌ ഗോവയുടെ ചെയര്‍മാന്‌ കമാല്‍ പരാതി കൊടുത്തിരുന്നു. 

സജിതാ മഠത്തിലിന്‍റേ ഫേസ്ബുക്കിന്‍റെ പൂര്‍ണ്ണ രൂപം:

"അധികം ചിലക്കാതെ കേരളത്തിലേക്ക് തിരിച്ചു പോകൂ"എന്ന IFFI ഉദ്യോഗസ്ഥരുടെ ആക്രോശത്തിന് മലയാളികളുടെ മധുര പ്രതികാരം!

Proud of you all!! More and more recognitions are waiting for you!!

 

Read More:  'നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന്‌ എനിക്കറിയാം, തിരിച്ചുപോകുന്നതാണ്‌ നല്ലത്‌'; മലയാളികള്‍ക്കെതിരേ വംശീയാധിക്ഷേപവുമായി ഐഎഫ്‌എഫ്‌ഐ സംഘാടകന്‍

Follow Us:
Download App:
  • android
  • ios