കൊച്ചി: ചില കാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വന്തമായി പോരാടണമെന്ന് നടി ശ്വേതാ മേനോന്‍. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം തനിക്കില്ല. സ്വയം പോരാടാന്‍ അറിയാം. അമ്മ സംഘടന മികച്ച പിന്തുണ നല്‍കുന്നുണ്ട്. എല്ലാ താരങ്ങളുടെയും കാര്യത്തില്‍ അങ്ങനെയാണെന്ന് പുതിയ ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞു.
ഓണത്തിന് താരങ്ങള്‍ ചാനല്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് അറിയില്ല. അങ്ങനെയൊരു നിര്‍ദ്ദേശവും ആരില്‍ നിന്നും ലഭിച്ചിട്ടില്ല. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാന്‍ ആരും പറഞ്ഞിട്ടില്ല. ഔദ്യോഗികമായി അറിയിപ്പു ലഭിച്ചാല്‍ മാത്രം അങ്ങനെ ചെയ്യുമെന്നും ശ്വേത പറഞ്ഞു.
