2013 ഡിസംബറിലെ ഒരു ഏഴാം നാള്‍ ശനിയാഴ്ചയായിരുന്നു എന്റെ ആദ്യ സിനിമയുടെ വാര്‍ത്തകള്‍ പുറത്തു വന്നത്. കൃത്യം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു. സെവന്‍ത് ഡേ എന്ന ആദ്യ സിനിമക്ക് ശേഷം ഞാന്‍ ചെയ്യുന്ന പുതിയ സിനിമ ജനുവരിയില്‍ ഷൂട്ട് ആരംഭിക്കുന്നു. മെഗാസ്റ്റാര്‍ മമ്മുട്ടിയാണ് രണ്ടാം ചിത്രത്തിലെ നായകന്‍ എന്നാണ് ശ്യാംധറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആദ്യ ചിത്രമായ സെവന്‍ത് ഡേയില്‍ നിന്നും വളരെ വ്യത്യസ്തമായ പശ്ചാത്തലത്തില്‍ ആണ് അടുത്ത ചിത്രം. ചിരിയും ചിന്തയും ഉണര്‍ത്തുന്ന
നര്‍മത്തില്‍ പൊതിഞ്ഞ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആവും പുതിയ സിനിമയെന്ന് സംവിധായകന്‍ പറയുന്നു. സഖാവ് എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ബി. രാകേഷ് ആണ് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ എന്റെ ചിത്രം നിര്‍മ്മിയ്ക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് രതീഷ് രവി ആണ്.
