ചിരഞ്ജീവിയുടെ ഗുരുവായിട്ടാണ് അമിതാഭ് ബച്ചന്‍ വേഷമിടുന്നത്

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജിവിക്കൊപ്പം ബിഗ്ബി കൈകോര്‍ക്കുന്ന സൈരാ നരസിംഹ റെഡ്ഡിയിലെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു. അമിതാഭ് ബച്ചനാണ് തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവച്ചത്.

ചിരഞ്ജിയുടെ ഗുരുവിന്റെ റോളാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. 

 സുരീന്ദര്‍ റഡ്ഡി സംവിധാനം ചെയ്യന്ന സൈരാ നരസിംഹ റഡ്ഡി നിര്‍മിക്കുന്നത് രാം ചരണിന്റെ നിര്‍മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍ കമ്പനിയാണ്. തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം പ്രദര്‍ശനത്തിന് എത്തും.