മുംബൈ: ഗ്ലാമര്‍ ലുക്കില്‍ നിന്ന് ഹോക്കി കോര്‍ട്ടിലേക്ക് ചുവടുമാറ്റി ബോളിവുഡ് സുന്ദരി തപ്‌സി പനു. ജുഡ്വ 2വിന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ ഹോക്കി താരത്തിന്‍റെ വേഷത്തിലാണ് തപ്‌സി എത്തുന്നത്. ഇന്ത്യന്‍ ഹോക്കി ഇതിഹാസം സന്ദീപ് സിംഗിന്‍റെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം. ചലച്ചിത്ര താരമായിരുന്നില്ലെങ്കില്‍ താനൊരു കായികതാരം ആകുമായിരുന്നെന്ന് തപ്‌സി പറഞ്ഞു. 

ഹോക്കി താരമായി അഭിനയിക്കുന്നതിന്‍റെ ആകാംഷയിലാണ് താനെന്നും ഇഷ്ട മേഖലകളായ അഭിനയവും സ്പോര്‍ട്സും ചിത്രത്തില്‍ ഒരുമിച്ച് ചെയ്യാന്‍ സാധിക്കുന്നത് സന്തോഷം നല്‍കുന്നതായും തപ്‌സി പറഞ്ഞു. ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉഡ്താ പഞ്ചാബിലൂടെ ശ്രദ്ധ നേടിയ ദില്‍ജിത്ത് ദോസഞജാണ് നായകന്‍. ജുഡ്വ 2വിലെ തപ്‌സിയുടെ ബിക്കിനി ചിത്രങ്ങള്‍ നേരത്തെ വിവാദമായിരുന്നു.