സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുക എന്നത് താരങ്ങളുടെ വിധിയാണ്. പ്രത്യേകിച്ച് ബോളിവുഡിലും മറ്റും, അടുത്തിടെ ഇതിന് ശക്തമായ മറുപടിയും താരങ്ങള്‍ നല്‍കാറുണ്ട്. ഏറ്റവും അവസാനമായി ഇതാ അത്തരം ഒരു ഉപദ്രവകാരിയായ ട്രോളന്‍റെ നാവടക്കുന്ന മറുപടിയാണ് ബോളിവുഡ് നടി തപ്സി പനു നല്‍കിയത്.

ജുഡ്വ 2 എന്ന ചിത്രത്തില്‍ ഒരു ബീച്ചില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന പടം തപ്സി ട്വീറ്റ് ചെയ്തിരുന്നു. വരുണ്‍ ധവനാണ് ചിത്രത്തിലെ നായകന്‍. ജക്വലിന്‍ ഫെര്‍ണാണ്ടസും ചിത്രത്തിലുണ്ട്. എന്നാല്‍ വിജയ് ഗുപ്ത എന്ന വ്യക്തി ഇതിന് തീര്‍ത്തും മോശമായ ഭാഷയില്‍ മറുപടി ഇട്ടു.

രാജ്യത്ത് അഭിപ്രായ സ്വതന്ത്ര്യമുണ്ടല്ലോ, എന്തുകൊണ്ട് നിങ്ങള്‍ ഉടുത്ത ചെറിയ വസ്ത്രവും ഉപേക്ഷിക്കുന്നില്ല. അത് കാണുമ്പോള്‍ നിങ്ങളുടെ സഹോദരന് കൂടുതല്‍ അഭിമാനമുണ്ടാകും. എന്നാല്‍ ഇതിന് തപ്സി കിടിലന്‍ മറുപടി നല്‍കി.

Scroll to load tweet…
Scroll to load tweet…