'ഞാന്‍ വെര്‍ജിനാണ്, നുണ പരിശോധനയ്ക്ക് തയ്യാര്‍, വിവാഹം കഴിക്കാമോ': തപ്സി പന്നുവിന്‍റെ ട്വീറ്റ്

First Published 25, Mar 2018, 11:05 AM IST
Taapsee Pannus Response To A Unique Marriage Proposal
Highlights
  • 'ഞാന്‍ വെര്‍ജിനാണ്, നുണ പരിശോധനയ്ക്ക് തയ്യാര്‍ എന്നെ വിവാഹം കഴിക്കാമോ': തപ്സി പന്നുവിന്‍റെ പോസ്റ്റ്

ലോ, തപ്സീ പന്നൂ.. ഐ ലവ് യു. നിങ്ങള്‍ക്കെന്നെ വിവാഹം ചെയ്ത് എന്‍റെ കൂടെ ജീവിക്കാമോ?  ഞാന്‍ വെര്‍ജിനാണ്. മദ്യപിക്കാറില്ല, വെജിറ്റേറിയനുമാണ്. തെളിയിക്കാന്‍ നുണ പരിശോധനയ്ക്കോ, നാര്‍ക്കോ ടെസ്റ്റോ, ബ്രെയിന്‍ മാപ്പിങ്ങോ അടക്കം ഏത് ടെസ്റ്റിനും തയ്യാറാണ്...

നടി തപ്സി പന്നുവിന് ഒരു ആരാധകന്‍ അയച്ച കുറിപ്പാണിത്. ഈ കുറിപ്പിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നതും തപ്സി തന്നെയാണ്. ആരാധന മൂത്ത് ക്ഷേത്രം പണിയലും കട്ടൗട്ട് സ്ഥാപിക്കലുമടക്കമുള്ള കലാപരിപാടികള്‍ നിരവധി അരങ്ങേറിയിട്ടുണ്ട്. ഇഷ്ട താരത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് ഇതില്‍ കൂടുതലും. അതിന് എന്ത് ചെയ്യാനും തയ്യാറാണെന്നാണ് ഇവരുടെ പക്ഷം. ഇത്തരത്തില്‍ തനിക്ക് ലഭിച്ച കുറിപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് തപ്സി.

ഇനി ജീവിതത്തില്‍ തനിക്കെന്താണ് ഇതിനപ്പുറം വേണ്ടതെന്ന മേല്‍ക്കുറിപ്പോടുകൂടിയാണ് തപ്സി സ്ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്. തപ്സി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും സ്ക്രീന്‍ ഷോട്ട് ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയതാണെന്നും ട്വിറ്ററില്‍ ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.

loader