മുംബൈ: ദേശീയ അവാര്‍ഡ് വിവാദത്തിലെ വിവാദത്തില്‍ ഒടുവില്‍ അക്ഷയ് കുമാറിന്‍റെ പ്രതികരണം. തനിക്ക് അര്‍ഹതയില്ലെങ്കില്‍ പുരസ്‌കാരം തിരിച്ചെടുത്തോളാന്‍ ബോളിവുഡ് താരം പറഞ്ഞു‍. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അക്ഷയ് കുമാറിന് നല്‍കിയതിന് ജൂറിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. അക്ഷയ് കുമാറിനെക്കാള്‍ അര്‍ഹതയുണ്ടായിരുന്നിട്ടും നല്‍കിയില്ലെന്നായിരുന്നു ആരോപണം.

ദേശീയ അവാര്‍ഡ് ദാനത്തില്‍ വിവാദം പതിവാണെന്ന് അക്ഷയ് പറഞ്ഞു. താനിത് 25 വര്‍ഷമായി കേള്‍ക്കുന്നതാണ്. ആരെങ്കിലും നേടിയാല്‍ അതിനെച്ചൊല്ലി ചര്‍ച്ചകള്‍ ആരംഭിക്കും. ഇത് പുതിയ കാര്യമല്ല. അയാളല്ല മറ്റേയാളാണ് നേടേണ്ടിയിരുന്നതെന്ന്പറഞ്ഞ് ആരെങ്കിലുമൊക്കെ വിവാദമുണ്ടാക്കുമെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.

ഞാനീ പുരസ്‌കാരം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നേടിയത്. നിങ്ങള്‍ക്കങ്ങനെയാണ് തോന്നുന്നതെങ്കില്‍ പുരസ്‌കാരം തിരിച്ചെടുത്തോളൂവെന്ന് അക്ഷയ് പറഞ്ഞു. സിനിമയിലെ ആക്ഷന്‍ ഡയറക്ടര്‍മാരുടെ സംഘടനയായ മൂവി സ്റ്റണ്ട് ആര്‍ടിസ്റ്റ് അസോസിയേഷന്റെ ഒരു ചടങ്ങിനിടെയാണ് അക്ഷയ് വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ചത്.