കേരളത്തിലെ തിയറ്ററുകളിൽ തരംഗമായി മാറിയ ടേക്ക് ഓഫ് കാണുവാന്‍ കാത്തിരിക്കുന്ന ഒരാളുണ്ട് ഓസ്ട്രേലിയയില്‍. ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച ഇന്ത്യന്‍ അംബാസിഡറുടെ റോള്‍ ഇദ്ദേഹത്തില്‍ നിന്നാണ് രൂപപ്പെടുത്തിയത് എന്ന് അണിയറക്കാര്‍ തന്നെ പറയുന്നു.

ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ ഒഴിപ്പിക്കുന്ന സമയത്ത് അവിടെ യഥാർത്ഥത്തിൽ അംബാസഡറായിരുന്നതും ഒരു മലയാളിയാണ്. ഐ എഫ് എസ് ഓഫീസറായ അജയ് കുമാർ. ഇപ്പോൾ ഓസ്ട്രേലിയയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറാണ് അജയ് കുമാർ. 

ടേക്ക് ഓഫ് ചിത്രം കാണുവാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഓസ്ട്രേലിയന്‍ റേഡിയോ എസ്ബിഎസിനോട് മുന്‍ ഇറാഖ് അംബാസിഡര്‍ പറയുന്നു.

ഇതിന്‍റെ ഓഡിയോ കേള്‍ക്കാം