ശരീരത്തിലെ കൊഴുപ്പ്‌ മാറാന്‍ സ്ഥിരമായി തമന്ന കുടിക്കുന്നത്‌ ബട്ടര്‍ കോഫിയാണ്‌  

നടി തമന്നയുടെ സൗന്ദര്യം സിനിമാലോകം വല്ലപ്പോഴെങ്കിലും ചര്‍ച്ച ചെയ്യാറുണ്ട്‌. തമന്നയുടെ സൗന്ദര്യരഹസ്യത്തിന്‌ പിന്നിലെന്താണ്‌, തമന്ന തടിവയ്‌ക്കാതിരിക്കാന്‍ എന്ത്‌ ഭക്ഷണമാണ്‌ കഴിക്കുക ഇങ്ങനെ നിരവധി കാര്യങ്ങളാണ്‌ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്‌. ഇസ്‌റ്റാഗ്രമിലൂടെയാണ്‌ തമന്ന തന്റെ സൗന്ദര്യരഹസ്യത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്‌.

ശരീരം ഫിറ്റായിരിക്കാന്‍ ദിവസവും രണ്ട്‌ മണിക്കൂര്‍ തമന്ന വ്യായാമം ചെയ്യും. ശരീരത്തിലെ കൊഴുപ്പ്‌ മാറാന്‍ സ്ഥിരമായി തമന്ന കുടിക്കുന്നത്‌ ബട്ടര്‍ കോഫിയാണ്‌. ബട്ടര്‍ കോഫി കുടിച്ചാല്‍ പിന്നെ മറ്റൊന്നും കുടിക്കാന്‍ തോന്നില്ലെന്ന്‌ തമന്ന പറയുന്നു. എണ്ണ ആഹാരങ്ങള്‍ കഴിക്കാതിരുന്നാല്‍ ആരോഗ്യത്തിന്‌ നല്ലതാണെന്നും തമന്ന പറയുന്നു. സ്ഥിരമായി ബട്ടര്‍ കോഫി കഴിച്ചാല്‍ ശരീരത്തിലെ കൊഴുപ്പ്‌ മാറ്റാം.

പച്ചക്കറി കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്‌. ബട്ടര്‍ കോഫി ഉണ്ടാക്കുന്ന വിധവും തമന്ന വീഡിയോയിലൂടെ പറയുന്നു. കോഫിയില്‍ ഒരു സ്‌പൂണ്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത്‌ മിക്‌സിയില്‍ ക്രീം പോലെ അടിച്ചെടുത്താല്‍ തമന്നയുടെ സ്വാദൂറും ബട്ടര്‍ കോഫി തയ്യാറായി.