ചെന്നൈ: ഹൈദരാബാദില്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് തമന്നയ്ക്ക് നേരേ ഒരാള്‍ ചെരുപ്പ് എറിഞ്ഞത്. 31കാരനായ എഞ്ചിനിയറാണ് നടിക്കു നേരേ ചെരുപ്പ് എറിഞ്ഞത്. ചെരുപ്പ് നടിയുടെ ദേഹത്തല്ല സമീപത്ത് നിന്ന മറ്റൊരാള്‍ക്കാണ് കൊണ്ടത്. ഉടനെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

തമന്നയുടെ ഇപ്പോഴത്തെ സിനിമകള്‍ ഇഷ്ടമില്ലാത്തതിനാലാണ് ചെരുപ്പ് എറിഞ്ഞതെന്നാണ് വിശദീകരണം. പക്ഷേ ഈ സംഭവം തമന്നയെ ഒട്ടും ബാധിച്ചിട്ടില്ല. വളരെ പോസിറ്റീവായാണ് നടി ഇതിനെ നോക്കി കാണുന്നത്.

 'അവിടെ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നിട്ടും ഒരാള്‍ ഇത്തരത്തില്‍ പ്രതികരിച്ചാല്‍ നമ്മുക്കൊന്നും ചെയ്യാനാവില്ല' നടി പറഞ്ഞു. 'ഒരു അഭിനേത്രി എന്ന നിലയില്‍ ജനങ്ങള്‍ പൂകൊണ്ട് സ്വീകരിച്ചാലും, ചെരുപ്പ് എറിഞ്ഞാലും സ്വീകരിക്കും. അതില്‍ മറ്റൊന്നും ചെയ്യാനാവില്ല. അതുള്‍കൊണ്ട് മുന്നോട്ട് പോകണം' തമന്ന പറഞ്ഞു.