തെന്നിന്ത്യന്‍ സുന്ദരി തമന്ന മലയാളത്തില്‍ നായികയാകുന്നു. ദിലീപിന്റെ നായികയായിട്ടാണ് തമന്ന മലയാളത്തിലേക്ക് എത്തുന്നത്. കമ്മാരസംഭവത്തിലാണ് തമന്ന ദിലീപിന്റെ നായികയാകുക.
രതീഷ് അമ്പാട്ട് ആണ് കമ്മാരസംഭവം സംവിധാനം ചെയ്യുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തരിക്കഥ ഒരുക്കുന്നത്.
ചിത്രത്തില്‍ ദിലീപ് തൊണ്ണൂറുകാരനായി വേഷമിടുന്നുവെന്ന പ്രത്യേകതയുണ്ട്. തമിഴ് നടന്‍ സിദ്ധാര്‍ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
