തോളിനേറ്റ പരിക്ക് മൂലം രണ്‍വീര്‍ സിംഗ് ചടങ്ങിനെത്തില്ല

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഉദ്ഘാടന ചടങ്ങ് വര്‍ണ്ണാഭമായ പരിപാടികളോടെ താരങ്ങളുടെ ചടുല നൃത്തങ്ങളോടെയാണ് ആരംഭിക്കാറ്. ഏപ്രില്‍ ഏഴിന് ആരംഭിക്കുന്ന ഐപിഎല്‍ സീസണിനും വലിയ മാറ്റമൊന്നുമില്ല. വരുണ്‍ ധവാന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഹൃത്വിക് റോഷന്‍, പരിനീതി ചോപ്ര തുടങ്ങിയ വന്‍ താര നിര തന്നെയുണ്ട് ഇത്തവണത്തെ ഉദ്ഘാടന ചടങ്ങിന്. ഇവരോടൊപ്പം തമന്നയും ചടങ്ങുകള്‍ വര്‍ണ്ണാഭമാക്കാന്‍ എത്തും. 

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രണ്‍വീര്‍ സിംഗും എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തോളിനേറ്റ പരിക്ക് മൂലം പരിപാടിയില്‍ നിന്ന് രണ്‍വീര്‍ സിംഗ് പിന്തിരിയുകയായിരുന്നു.